ഭവന വായ്പകൾക്ക് ANZ ബാങ്ക് കർശന നിയന്ത്രണം കൊണ്ടുവന്നു.

0
938
A NEW BRAND. A visitor is withdrawing cash in ATM ANZ with a new logo at the ANZ Jakarta HQ, Mon (23/3). ANZ is one of the largest international banks in Asia Pacific region. JG Photo/Safir Makki

മെൽബൺ : ഓസ്‌ട്രേലിയയിലെ പ്രമുഖ ബാങ്കുകളിലൊന്നായ ഓസ്‌ട്രേലിയ ആന്‍ഡ് ന്യൂസിലാന്‍ഡ് ബാങ്കിംഗ് ഗ്രൂപ്പ് (എഎന്‍സെഡ്) ഭവന വായ്പകള്‍ക്കു കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങുന്നവര്‍ വിലയുടെ 20 ശതമാനം നിക്ഷേപിക്കണം. ബ്രിസ്ബണിലും പെര്‍ത്തിലുമുള്ള 11 പോസ്റ്റ്‌കോഡിനു കീഴിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്്. അപ്പാര്‍ട്ട്‌മെന്റുകളുടെ വിലയുടെ 80 ശതമാനം മാത്രമായിരിക്കും ബാങ്ക് വായ്പയായി അനുവദിക്കുക. ഇതു സംബന്ധിച്ച് വസ്തു ബ്രോക്കര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ബ്രിസ്ബണിലെ സ്പ്രിംഗ് ഹില്‍, പെട്രി ടെറസ്, മറ്റു ബിസിനസ് കേന്ദ്രങ്ങളിലും പെര്‍ത്തിലെ ഈസ്റ്റ് പെര്‍ത്ത്, സൗത്ത് പെര്‍ത്ത്, കെന്‍സിംഗ്ടണ്‍, ബെല്‍മോണ്ട്, ആസ്‌കോട്ട്, റെഡ്ക്ലിഫ് എന്നിവിടങ്ങളിലാണ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ പുതുതായി നിരവധി അപ്പാര്‍ട്ട്‌മെന്റുകളാണ് നിര്‍മാണം പൂര്‍ത്തിയായിവരുന്നത്.

തങ്ങളുടെ ഇടപാടുകാരുടെ സാമ്പത്തിക നില എങ്ങനെ കൃത്യമായി കണക്കാക്കാമെന്നതിനുള്ള നിര്‍ദേശങ്ങളും ബ്രോക്കര്‍മാര്‍ക്കു നല്‍കിയിട്ടുണ്ട്. ഇടപാടുകാരുടെ സംഭാഷണങ്ങള്‍വരെ റെക്കോര്‍ഡ് ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഭവനവായ്പാ അപേക്ഷകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ചില ഫീസുകള്‍ നാല് പ്രമുഖ ബാങ്കുകള്‍ പിന്‍വലിച്ചിരുന്നു. ഇത് പൊതുജനങ്ങളുടെ പിന്തുണ നേടാനും റോയല്‍ കമ്മീഷന്റെ നടപടികള്‍ ഒഴിവാക്കാനുമായിരുന്നെന്നാണ് വിദഗ്ധാഭിപ്രായം. മറ്റു ബാങ്കുകളുടെ എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഫീസ് കോമണ്‍വെല്‍ത്ത് ബാങ്ക് പിന്‍വലിച്ചു. മറ്റ് മൂന്നു പ്രമുഖ ബാങ്കുകളും ഇതേരീതിയില്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ജനങ്ങളെ പിഴിഞ്ഞ് വന്‍ലാഭമുണ്ടാക്കുകയാണ് ബാങ്കുകളെന്നും ഭവന പണയ വായ്പകളില്‍ പതിയിരിക്കുന്ന കള്ളത്തരമുണ്ടെന്നും ആരോപണമുയരുന്നുണ്ട്. താങ്ങാനാവാത്ത വായ്പകളെടുത്ത് വീടുകള്‍ സ്വന്തമാക്കിയ നിരവധിപേര്‍ക്ക് തങ്ങളുടെ വീടുകള്‍ നഷ്ടമായിട്ടുണ്ട്. ഇവരെല്ലാം ബാങ്കുകളുടെ വഞ്ചനയുടെ ഇരകളാണെന്ന് വ്യക്തമാകുകയാണ്.

NO COMMENTS

LEAVE A REPLY