മെൽബണിൽ മലയാളി ഇസ്ലാമിക അസോസിയേഷൻ ക്യാന്പ്‌ സംഘടിപ്പിച്ചു.

0
1047

റഫീഖ് മുഹമ്മദ് പട്ടാന്പി
മെൽബൺ : ഓസ്‌ട്രേലിയൻ മലയാളി ഇസ്ളാമിക് അസോസിയേഷൻ സംഘടിപ്പിച്ച പ്രവർത്തക ക്യാമ്പ് വിപുലമായ പരിപാടികളോടെ ഏപ്രിൽ 14 മുതൽ 17 വരെ ബേൺസ് ഡെയിലിൽ വച്ച് നടത്തി. “Ibadah – Rituals and Beyond” എന്ന വിഷയത്തെ അധികരിച്ച് മെൽബണിൽ നിന്നും ഏകദേശം 300 കിലോമീറ്റർ അകലെയായുള്ള പ്രകൃതിമനോഹരമായ പ്രദേശത്തുവച്ച് സംഘടിപ്പിച്ച ത്രിദിന ക്യാംപിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പ്രതിനിധികൾ പങ്കെടുത്തു. ക്യാന്പ്‌ സഹോദരൻ ഷിയാഫർ ബഷീറിന്റെ ആമുഖ പ്രഭാഷണത്തോടെ തുടക്കം കുറിച്ച പരിശീലനപരിപാടിയിൽ ജനാബ് അമീർ ഹസ്സൻ സാഹിബ്, ഫസൽ റഹ്‌മാൻ, അഫ്‍സൽ ഖാദിർ, എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നയിച്ചു.

എല്ലാ ദിവസവും രാവിലെ പ്രഭാത നമസ്കാരത്തോടെ ആരംഭിച്ച പരിശീലനപരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങൾ ഡോക്ടർ ഷെരിഫ് കല്ലടക്കയും, കബീർ പുതുക്കുടിയും നടത്തി. സംഘടനയുടെ വിക്ടോറിയൻ പ്രസിഡന്റ് അബ്ദുൽ ജലീൽ, ഖദീജ ഖാതീം, ലിബിത അജീഷ്, ജലീൽ രേഷ്മ രൂപേഷ്, ഷിയാഫർ ബഷീർ, റേസിങ് റഫീഖ് എന്നിവർ നേതൃത്വം വഹിച്ച ക്യാംപിൽ മായാജാലങ്ങളുടെ അവിസ്മരണീയ മുഖൂർത്തങ്ങൾ സമ്മാനിച്ച അമീൻ അഹമ്മദിന്റെ മാജിക് ഷോയും ഉണ്ടായിരുന്നു.

2

NO COMMENTS

LEAVE A REPLY