ഓസ്‌ട്രേലിയൻ ആരോഗ്യ സംരക്ഷണം ലോകത്തിനുതന്നെ മാതൃക.

0
867

മെൽബൺ : ഓസ്‌ട്രേലിയയിലെ ആരോഗ്യ സംരക്ഷണ സംവിധാനം ലോകത്തിലെ മികച്ച രണ്ടാമത്തെ സംവിധാനമാണെന്ന് റിപ്പോര്‍ട്ട്. വികസിത രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് അമേരിക്കന്‍ ഗവേഷകരുടെ ഒരു സംഘം നടത്തിയ പഠനത്തിലാണ് ഓസ്‌ട്രേലിയയിലെ സംവിധാനത്തെ പുകഴ്ത്തിയുള്ള കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. വികസിത രാജ്യങ്ങളില്‍ നടപ്പാക്കിയിരിക്കുന്ന ആരോഗ്യ സംവിധാനങ്ങളില്‍ ഏറ്റവും മോശം തങ്ങളുടെ രാജ്യത്താണെന്നും അവര്‍ വ്യക്തമാക്കുന്നു. ന്യൂയോര്‍ക്ക് അടിസ്ഥാനമായുള്ള കോമണ്‍വെല്‍ത്ത് ഫണ്ടാണ് പഠനം നടത്തിയത്. പതിനൊന്നു വികസിത രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് നടത്തിയ പഠനത്തില്‍ ഓസ്‌ട്രേലിയയിലെ സര്‍ക്കാര്‍-സ്വകാര്യ സംവിധാനത്തിന് രണ്ടാം സ്ഥാനമാണ് അവര്‍ നല്‍കുന്നത്.

ബ്രിട്ടന്റെ ആരോഗ്യസംവിധാനമാണ് ഏറ്റവും മികച്ചതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്കു പിന്നിലായി നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണുള്ളത്. ഓസ്‌ട്രേലിയയുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയില്‍ ജീവിത കാലയളവ് 60 വയസാണ്. ശൈശവ മരണനിരക്കും അമേരിക്കയില്‍ കൂടുതലാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആരോഗ്യ രംഗത്ത് അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ പിന്നിലാണ്. ഗവേഷകരുടെ പഠനറിപ്പോര്‍ട്ട് പുറത്തുവന്നതോടെ അമേരിക്കയില്‍ മാറ്റത്തിനുള്ള സാധ്യതകള്‍ തെളിഞ്ഞിരിക്കുകയാണ്. തന്റെ മുന്‍ഗാമിയുടെ ആരോഗ്യ പരിരക്ഷാ നയത്തില്‍ മാറ്റം വരുത്തണമെന്ന് സെനറ്റര്‍മാരോട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടുകഴിഞ്ഞു. മറ്റു രാജ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ സംവിധാനം പരീക്ഷിക്കാനാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്.

NO COMMENTS

LEAVE A REPLY