ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ അടിമുടി മാറ്റത്തിന് തയ്യാറെടുക്കുന്നു.

0
1166

സിഡ്‌നി : ഹൊബാര്‍ട്ടിലെ മറ്റൊരു ഭയാനകമായ പരാജയം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ ഒരു വഴിത്തിരിവിലെത്തിച്ചിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നതുപോലെ ക്ഷമയുടെ കാലം അതിക്രമിച്ചിരിക്കുന്നു. അടിമുടി മാറ്റം അനിവാര്യമായിരിക്കുന്നതായി എല്ലാവരും അഭിപ്രായപ്പെടുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തുനിന്നു തുടങ്ങി, പരിശീലകരും കളിക്കാര്‍വരെ അടിമുടി മാറ്റമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലോ സ്‌പോര്‍ട്‌സിലോ ഇത്തരമൊരു വെട്ടിനിരത്തല്‍ പുതുമയല്ല. നേരിട്ടുള്ള അഞ്ചു ടെസ്റ്റുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സമൂലമായ ഒരു അഴിച്ചുപണിയാണ് നിലവിലുള്ള മാര്‍ഗം. ഇന്ത്യയില്‍ നടന്ന മാച്ചുകളില്‍ നാലെണ്ണം പരാജയമായിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന ആഷസ് പരമ്പരയില്‍ രണ്ടെണ്ണം പരാജയത്തിലാണ് കലാശിച്ചത്. പിന്നീടു നടന്ന മൂന്നു മാച്ചുകളിലും പരാജയമായിരുന്നു ഫലം. ഇതാണ് 2013 ന്റെ നേര്‍ചിത്രം. വിമര്‍ശനങ്ങളേറ്റുവാങ്ങി കോച്ച് മിക്കി ആര്‍തറിന് തന്റെ ജോലി രാജിവയ്‌ക്കേണ്ടിവന്നു. പിന്നീട് കോച്ചായി എത്തിയ ഡാറെന്‍ ലെഹ്്മാന്റെ നേതൃത്വത്തില്‍ ഒരു അഴിച്ചുപണി നടത്തി. എഡ് കോവാന്‍, സേവ്യര്‍ ഡോഹെര്‍ട്ടി, ഫിലിപ് ഹ്യൂഗസ്, മാത്യൂ വെയ്ഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മോയിസസ് ഹെന്റിഖ്‌സ്, ജെയിംസ് ഫൗള്‍ക്‌നെര്‍ എന്നിവര്‍ക്ക് ടീമിനു പുറത്തുപോകേണ്ടിവന്നു.

കുറഞ്ഞു മാസങ്ങള്‍ക്കുശേഷം ഓസ്‌ട്രേലിയയുടെ പുതുക്കിയ ടീമിന്റെ പ്രകടനം ഗംഭീരമായി. ആഷസിലേറ്റ നാണക്കേടിനു പകരമായി ഇംഗ്ലണ്ട് ടീമിനെ പരാജയപ്പെടുത്തി മധുരപ്രതികാരം നടത്തി. എന്നാല്‍ വീണ്ടും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പരാജയത്തിന്റെ കയ്പനുഭവിക്കുകയാണ്. ഉടനൊരു അഴിച്ചുപണിയിലൂടെ ടീമിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയുണ്ട്. സ്റ്റീവ് സ്മിത്ത് ക്യാപ്റ്റന്‍ പദവി തിരിച്ചുനല്‍കുകയോ ഉപേക്ഷിക്കുകയോ ചെയ്യുമെന്ന് കണ്ടറിയണം. എന്തായാലും ഇപ്പോള്‍ ആ പദവി അദ്ദേഹം അര്‍ഹിക്കുന്നില്ല. എന്നാല്‍ തന്റെ ക്യാപ്റ്റന്‍ കുപ്പായം അഴിച്ചു നല്‍കാന്‍ പകരമൊരു മികച്ച കളിക്കാരനില്ലെന്നത് ഖേദകരമാണ്.

മികവുറ്റ ക്യാപ്റ്റനെ കണ്ടെത്താന്‍ കോച്ച് ഡാറന്‍ ലെഹ്്മാന് സാധിക്കില്ലേയെന്ന് ചോദ്യമുയരുന്നുണ്ട്. തകര്‍ന്ന നിലയിലായിരുന്ന ഒരു ടീമിനെ വിജയത്തിലെത്തിക്കാന്‍ ഒരുക്കിയ ലെഹ്്മാന് ഈ പ്രതിസന്ധിയെ മറികടക്കാനാവില്ലേയെന്ന് എല്ലാവരും ചോദിക്കുന്നു. ക്യാപറ്റനോ കോച്ചോ അല്ല ശരിയായ പാതയൊരുക്കേണ്ടത്. ആ തീരുമാനം കഴിഞ്ഞ ദശാബ്ദങ്ങളിലെപ്പോലെ മുകളില്‍നിന്നു വരണം. പ്രഗല്‍ഭരായ കളിക്കാരുടെ വിരമിക്കലോടെ ഓസ്‌ട്രേലിയയുടെ സുവര്‍ണ കാലഘട്ടം കഴിഞ്ഞു. ടീമിന്റെ മോശം പ്രകടനത്തിനും പരാജയങ്ങള്‍ക്കും പിന്നില്‍ നല്ലൊരു പങ്ക് തലപ്പത്തിരിക്കുന്നവര്‍ക്കുമുണ്ട്. ഇത് പുതിയൊരു അറിവല്ല. ഒരു ദേശത്തിന്റെ മുഴുവന്‍ സമ്മര്‍ദവും യുവാവായ ക്യാപ്റ്റനില്‍ ഏല്‍പ്പിക്കുന്നത് ശരിയല്ല. അടിസ്ഥാനപരമായ കാരണം ആരിലും അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. എന്നാല്‍ ദശാബ്ദങ്ങള്‍ക്കു മുമ്പുതന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിയുടെ ഉറവിടം കണ്ടെത്തിയിട്ടുണ്ട്. നയരൂപീകരണം മുതല്‍ മികച്ച കളിക്കാരെ തെരഞ്ഞെടുക്കുന്നതിലും പരിശീലനം നല്‍കുന്നതിലുമെല്ലാം അടിമുടി മാറ്റമാണ് ഇപ്പോള്‍ ആവശ്യം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ തലപ്പത്തിരിക്കുന്നവര്‍ ആര്‍ജവം കാണിക്കേണ്ടിയിരിക്കുന്നു.

NO COMMENTS

LEAVE A REPLY