രാജ്യ സുരക്ഷാ സേനയിലെ ഉദ്യോഗസ്‌ഥനെതിരെ അന്വേഷണം.

0
383

മെൽബൺ : ഓസ്‌ട്രേലിയന്‍ അതിര്‍ത്തി സംരക്ഷണ സേനയിലെ മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥനും ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വഭാവം പരിശോധിച്ച സാഹചര്യത്തിലാണ് ദീര്‍ഘകാല അവധിയെടുത്തിരിക്കുന്നത്. ആഭ്യന്തര അന്വേഷണം നടക്കുന്നതിനാല്‍ ഓസ്‌ട്രേലിയന്‍ അതിര്‍ത്തി സംരക്ഷണസേന കമ്മീഷണര്‍ റോമന്‍ ക്വെഡ്‌വെ്‌ളഗ് അവധിയില്‍ പ്രവേശിച്ചത് ഈയാഴ്ചയാണ്. ഇതോടെ സേനയിലെ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥരാണ് അന്വേഷണ വിധേയരായി ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച് കുടിയേറ്റ വകുപ്പ് ഔദ്യോഗികമായി പ്രതികരിച്ചില്ല.

അതിര്‍ത്തി സംരക്ഷണ സേനയുടെ അഖണ്ഡത നിലനിറുത്താന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ആരോപണം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന നിലപാടാണ് കുടിയേറ്റ വകുപ്പിനുള്ളത്. 2015 ലാണ് ഓസ്‌ട്രേലിയന്‍ അതിര്‍ത്തി സംരക്ഷണ സേന രൂപീകൃതമായത്. ഇപ്പോള്‍ അന്വേഷണം നേരിടുകയും അവധിയില്‍ പ്രവേശിക്കുകയും ചെയ്ത ക്വെഡ്‌വെഌഗാണ് സേനയുടെ പ്രഥമ കമ്മീഷണര്‍. അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങള്‍ ഗൗരവമര്‍ഹിക്കുന്നാതാണെങ്കിലും ഇതു സംബന്ധിച്ച് വ്യക്തത വരുത്താന്‍ ബന്ധപ്പെട്ട വകുപ്പ് തയാറായിട്ടില്ല.

NO COMMENTS

LEAVE A REPLY