“ഓസ്ട്രേലിയ എന്റെ ഹൃദയ ഭൂമി” ടിക്കറ്റ് വില്പ്പന ഉദ്ഘാടനം ചെയ്തു.

0
3439

റെജി പാറക്കൻ
അഡലൈഡ് : ഓസ്ട്രേലിയൻ മലയാളികൾ തദ്ദേശിയമായി നിർമിച്ച ആദ്യ സിനിമയായ “ഓസ്ട്രേലിയ എന്റെ ഹൃദയ ഭൂമി” എന്ന സിനിമയുടെ ടിക്കറ്റ്‌ വില്പന മലയാളത്തിന്റെ പ്രിയ കവി പ്രൊ. മധുസൂദനൻ നായർ നിർവഹിച്ചു. അഡ ലൈഡ് മെട്രോ പൊളിട്ടൻ മലയാളി അസോസിയേഷൻ പ്രസിഡണ്ട് സജി ചിറ്റിലപ്പള്ളിക്ക് ആദ്യ ടിക്കറ്റ് നൽകിക്കൊണ്ടാണ് ഉത്ഘാടന കർമ്മം നിർവഹിച്ചത്. ഇതുപോലുള്ള സംരംഭങ്ങൾ ഭാഷയുടെ നിലനില്പിനും കൈമാറ്റത്തിനും ഉപകാരപ്പെടുമെന്നും, ഇത്തരത്തിൽ ഒരു സിനിമ എടുക്കുവാൻ മുന്നോട്ടു വന്ന മലയാളികളെ എത്ര പ്രശംസിച്ചാലും മതിവരില്ലെന്നും പ്രൊഫ. മധുസൂദനൻ നായർ പറഞ്ഞു . സിനിമയുടെ വിജയത്തിന് എല്ലാ ആശംസകളും അദ്ദേഹം നേർന്നു.

സിനിമയിൽ മുഖ്യ വേഷങ്ങൾ ചെയ്ത ബാല താരങ്ങളായ ഫിലിപ്പ് സുനിൽ, ദിയ ബെന്നി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഫെബ്രുവരി 13, മുതൽ ഓസ്ട്രലിയയിലെ വിവിധ നഗരങ്ങളിലെ തിയെറ്റരുകളിൽ സിനിമയുടെ പ്രദർശനം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മെൽബണ്‍ സ്വദേശിയായ ഷാജി ജേക്കബ് ആണ് ഈ ചിത്രത്തിലെ വില്ലൻവേഷം ചെയ്തിരിക്കുന്നത്. സിനിമാ കാണുവാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കെട്ടുകൾ അഡലൈഡ് , മെല്‍ബണ്‍ എന്നിവിടങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്കും സിനിമയുടെ സംപ്രേക്ഷണത്തി നും 0433211444, 0432088458 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY