എടിഎമ്മുകളില്‍നിന്ന് പണം മോഷ്ടിച്ച മുൻ ടെക്‌നീഷ്യന് അഞ്ചു വർഷം തടവ്.

0
862

ക്യാൻബറ : എടിഎം മെഷിനുകളില്‍നിന്ന് അഞ്ചുലക്ഷത്തിലധികം ഡോളര്‍ മോഷ്ടിച്ച മുന്‍ എടിഎം ടെക്‌നീഷ്യന്‍ പിടിയിലായി. കാന്‍ബറയിലെ വിവിധ എടിഎം കൗണ്ടറുകളില്‍നിന്നാണ് ഇയാള്‍ പണം തട്ടിയെടുത്തത്. ഓസ്‌ട്രേലിയന്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി സുപ്രീം കോടതി ഇയാള്‍ക്ക് അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ചു. മുപ്പതുകാരനായ സെല്‍സി ടൗമോവയാണ് പിടിയിലായത്. 2013 ല്‍ എടിഎം കൗണ്ടറുകളുടെ സുരക്ഷാ കമ്പനിയില്‍ ജോലി ചെയ്ത ഇയാള്‍ തട്ടിയെടുത്ത പണമെല്ലാം വാതുവയ്പിനും ചൂതുകളിക്കുമായാണ് ഉപയോഗിച്ചിരുന്നത്.

2013 ലെ എഎഫ്എല്‍ പ്രമീയര്‍ഷിപ്പ് വിജയിക്കാന്‍ ഒന്നരലക്ഷത്തിലധികം ഡോളറാണ് ഇയാള്‍ ചെലവഴിച്ചത്. എടിഎം കൗണ്ടറുകളില്‍നിന്ന് മോഷ്ടിച്ച പണമെല്ലാം മെല്‍ബണിലെ സുരക്ഷിത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്. ഹോതോണിലെ വാതുവയ്പു കൂടാതെ മറ്റു വാതുവയ്പുകളുടെയും തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ഒരു ദിവസംതന്നെ 81 ഇടപാടുകള്‍ നടത്തിയതായി പോലീസ് കണ്ടെത്തി. കുറച്ചു പണം കണ്ടെത്താന്‍ പോലീസിനായെങ്കിലും ഏകദേശം നാലരലക്ഷം ഡോളറിന്റെ കണക്കുകള്‍ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല.

കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ടൗമോവയ്ക്കു 20 മാസം പരോള്‍ അനുവദിക്കില്ല. പണം പലിശയ്ക്കു കൊടുക്കുന്നതിന് ടൗമോവയുടെ മുന്‍ പങ്കാളി ഹെലന്‍ സ്‌കാഫിനെ 18 മാസത്തേക്ക് നല്ലനടപ്പിന് ശിക്ഷിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY