ക്‌നാനായ മക്കളുടെ വലിയ ഇടയന് ഓസ്‌ട്രേലിയൻ ക്നാനായ സമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന അശ്രുപൂജ

0
819

റെജി പാറയ്ക്കന്‍

മെല്‍ബണ്‍: കോട്ടയം ക്‌നാനായ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ദിവംഗതനായ മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവിന് ഓസ്‌ട്രേലിയന്‍ ക്‌നാനായ മക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന അശ്രുപൂജ.

കോട്ടയം അതിരൂപതയുടെ ആത്മീയ, വിദ്യാഭ്യാസ, സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കുവഹിച്ച മാര്‍ കുര്യാക്കോസ് കുന്നശേരി ചരിത്രത്താളുകളില്‍ സൂര്യപ്രഭയോടെ നിലനില്‍ക്കും. പിതാവിന്റെ ദേഹവിയോഗത്തില്‍ ഓസ്‌ട്രേലിയയിലെ വിവിധ മേഖലകളില്‍നിന്നും അനുശോചനം പ്രവഹിക്കുകയാണ്. സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയില്‍ മഹത്തായ പങ്കുവഹിച്ച അദ്ദേഹം സഭയുടെ പ്രതിസന്ധിഘട്ടങ്ങളില്‍ ഒരു മധ്യസ്ഥന്റെ റോള്‍ കൈകാര്യം ചെയ്തു. മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവിന്റെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മെല്‍ബണ്‍ രൂപതാ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ അനുശോചനം രേഖപ്പെടുത്തി. ക്‌നാനായ സമുദായത്തിനും കത്തോലിക്കാ സഭയ്ക്കുംവേണ്ടി അഹോരാത്രം പ്രയത്‌നിച്ച പിതാവിന്റെ ദേഹവിയോഗത്തില്‍ മെല്‍ബണ്‍ രൂപതയുടെ വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സീസ് കോലഞ്ചേരി അനുശോചിച്ചു.

ഓഷ്യാന ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ മുന്‍ ഭാരവാഹികളായ സജിമോന്‍ വരകുകാല, സൈമണ്‍ വേലുപറമ്പില്‍, സജിമോന്‍ ജോസഫ് വയലുങ്കള്‍, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് വിക്ടോറിയയുടെ പ്രസിഡന്റ് ജോബിന്‍ പൂഴിക്കുന്നേല്‍, മുന്‍ ഭാരവാഹികളായ ബിജിമോന്‍ തോസ്, സുനു ഒറവക്കുഴി, സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ മുന്‍ ട്രസ്റ്റി സ്റ്റീഫന്‍ ഓക്കാട്ട്, യു.കെ.കെ.സി.എ മുന്‍ ഭാരവാഹികളായ ഐന്‍സ്റ്റീന്‍ വാലായില്‍(പെര്‍ത്ത്), റെജി പാറയ്ക്കന്‍(മെല്‍ബണ്‍), ജസ്റ്റിന്‍ ജോസ് (ബ്രിസ്ബണ്‍), ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റ് ഷാജന്‍ ജോര്‍ജ്, ക്‌നാനായ സമുദായാംഗവും മെല്‍ബണില്‍ സേവനമനുഷ്ടിക്കുന്ന ഫാ. ജെയിംസ് അരീച്ചിറ എന്നിവരും മാര്‍ കുന്നശേരിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കുന്ന മാര്‍ കുന്നശേരി പിതാവിന്റെ ശവസംസ്‌കാര ശുശ്രൂഷയില്‍ ഓസ്‌ട്രേലിയയിലെ ക്‌നാനായ സമുദായത്തെ പ്രതിനിധീകരിച്ച് ക്‌നാനായ കാത്തലിക് മിഷന്റെ മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ബ്രദര്‍ ജിജിമോന്‍ കുഴിവേലി, ഫിലിപ്പ് കമ്പക്കാലുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

NO COMMENTS

LEAVE A REPLY