ഡോക്ടർമാർ അമിതമായി ആന്റിബയോട്ടിക്കുകള്‍ നൽകുന്നതായി പരാതി.

0
401

സിഡ്‌നി : രോഗികള്‍ക്ക് അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കുന്നതായി കണ്ടെത്തല്‍. നിലവിലുള്ള നിര്‍ദേശങ്ങള്‍ മറികടന്ന് 9 മടങ്ങുവരെ അധികമായാണ് രോഗികള്‍ക്ക് ഇവ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തിയ ഗവേഷണ റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ബ്രോങ്കൈറ്റിസ്, ജലദോഷപ്പനി, ടോണ്‍സിലൈറ്റിസ് തുടങ്ങിയ കടുത്ത ശ്വസനേന്ദ്രിയ രോഗങ്ങള്‍ക്ക് ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാര്‍ അമിത അളവിലാണ് രോഗികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കുന്നത്. അഞ്ചു വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തായിരിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ അവഗണിച്ച് ആന്റിബയോട്ടിക്കുകള്‍ ഒഴിവാക്കിയവര്‍ നിരവധിപേരുണ്ട്. നാലു ദശലക്ഷത്തിലധികംപേര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അമിത അളവില്‍ ആന്റിബയോട്ടിക്കുകള്‍ കഴിച്ചിട്ടുള്ളവരാണ്. ദേശീയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കേണ്ടത്.

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കുന്നതിന് ഡോക്ടര്‍മാരെയും രോഗികളെയും ബോധവത്കരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ അവ നിര്‍ദേശിക്കുന്നത് കുറയ്ക്കണമെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ദശാബ്ദങ്ങളായി ഈ രീതി തുടരുകയാണെന്നാണ് കണ്ടെത്തല്‍.

NO COMMENTS

LEAVE A REPLY