ബ്രിസ്ബനിൽ കാണാതായ വൃദ്ധയെ മുതലകൾ ഭക്ഷണമാക്കിയതായി നിഗമനം.

0
1300

ബ്രിസ്‌ബേൻ : ക്വീന്‍സ് ലാന്‍ഡിനു വടക്ക് കഴിഞ്ഞദിവസം കാണാതായ വൃദ്ധയെ മുതലകള്‍ ആക്രമിച്ചു ഭക്ഷണമാക്കിയതായി സംശയിക്കുന്നു. ക്വീന്‍സ് ലാന്‍ഡിലെ കൈണ്‍സിനു വടക്ക് പോര്‍ട്ട് ഡൗഗ്ലസിലെ വൃദ്ധപരിചരണ കേന്ദ്രത്തില്‍നിന്ന് ആന്‍ കാമറോണ്‍ എന്ന 79 കാരിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാണാതായത്. ആന്‍ മറവിരോഗത്തിന് അടിമയാണ്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ മുതലകള്‍ ധാരാളമുള്ള വെള്ളംനിറഞ്ഞ പ്രദേശത്തുനിന്നും കാണാതായ വൃദ്ധയുടേതെന്നു സംശയിക്കുന്ന തുണികളും അവരുടെ പേരെഴുതിയ ഊന്നുവടിയും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യാവശിഷ്ടങ്ങളെന്നു സംശയിക്കുന്ന ചില ജൈവഭാഗങ്ങള്‍ ഇവിടെനിന്നും ലഭിച്ചിട്ടുണ്ട്. ഇവ കൈണ്‍സിലെ ലബോറട്ടറിയില്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കാണാതായ ആനിനുവേണ്ടിയുള്ള പോലീസ് തെരച്ചില്‍ നടക്കുകയാണ്. ഇവര്‍ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണം നടക്കുന്നത്. മുതലക്കുളത്തിനടുത്തുനിന്നും ലഭിച്ചിരിക്കുന്ന ജൈവഭാഗങ്ങള്‍ മുതലകളുടെ ആക്രമണത്തിനുള്ള സാധ്യതകളാണ് സൂചിപ്പിക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു. കാണാതായ വൃദ്ധയ്ക്കായുള്ള തെരച്ചിലിന് പരിസ്ഥിതി വകുപ്പും പോലീസിനൊപ്പമുണ്ട്. വെള്ളത്തിലും കരയിലും തെരച്ചില്‍ നടത്തുന്നുണ്ട്. എട്ടോ ഒന്‍പതോ ദിവസങ്ങള്‍ മാത്രമായിട്ടുള്ളൂ ആന്‍ ഈ വൃദ്ധ പരിചരണ കേന്ദ്രത്തിലെത്തിയിട്ട്.

NO COMMENTS

LEAVE A REPLY