അങ്കമാലി എം.എൽ.എ റോജി എം ജോൺ പെർത്തിലെത്തുന്നു.

0
1094

പെർത്ത് : അങ്കമാലി എം.എൽ.എയും, എൻ.എസ്.യു (ഐ) യുടെ ദേശീയ അധ്യക്ഷനുമായ റോജി എം ജോൺ ഒരാഴ്ചത്തെ ഓസ്‌ട്രേലിയൻ പര്യടനത്തിനായി ഇന്ന് (വെള്ളിയാഴ്ച) പെർത്തിലെത്തും. ശനിയാഴ്ച നടക്കുന്ന മലയാളി അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ യുടെ ഓണാഘോഷപരിപാടികളിൽ സംബന്ധിക്കുന്ന അദ്ദേഹം ഞായറാഴ്ച രാവിലെ പെർത്തിലെ അങ്കമാലി നിവാസികളുടെ കൂട്ടായ്മയിലും സംബന്ധിക്കും. തുടർന്ന് മെൽബണിൽ നടക്കുന്ന വ്യത്യസ്‌തമായ മൂന്നു പരിപാടികളിൽ പങ്കെടുക്കുന്ന റോജി തിരികെ പെർത്തിലെത്തി സെപ്റ്റംബർ 2 നു നടക്കുന്ന മാപ്പിന്റെ ഓണാഘോഷ പരിപാടികളിലും പങ്കെടുക്കും. ഇന്ന് ഉച്ചകഴിഞ്ഞു പെർത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന റോജി.എം.ജോർജിനും, പെർത്തിലെ കോൺഗ്രസ്സ് പ്രവർത്തകരും, സാമൂഹ്യ സംഘടനാ പ്രവർത്തകരും ഊഷ്മളമായ സ്വീകരണം നൽകുമെന്ന് ഉറുമീസ് വാളൂരാൻ, ബിജു പല്ലൻ, ഐജിൻ എന്നിവർ അറിയിച്ചു.

NO COMMENTS

LEAVE A REPLY