മെൽബണിൽ വസൂരിപനി ഭീഷണി ഒഴിയുന്നില്ല. ആശങ്കയോടെ ജനങ്ങൾ.

0
511

മെൽബൺ : വസൂരിയെന്ന അഞ്ചാംപനി മെല്‍ബണില്‍ പടര്‍ന്നുപിടിക്കുന്നു. അഞ്ചാംപനി ബാധിച്ച നാല് കേസുകള്‍കൂടി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ വസൂരി ബാധിച്ചവരുടെ എണ്ണം പതിനൊന്നായി. എട്ട് വസൂരി ബാധയും ഡോക്‌ലാന്‍ഡ്‌സിലെ ഒരു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടാണ്.

വസൂരിബാധയ്ക്ക് ഡോക്‌ലാന്‍ഡ്‌സിലെ കോളിന്‍സ് സ്ട്രീറ്റിലുള്ള കോളിന്‍സ് സ്‌ക്വയറുമായി ബന്ധമുണ്ടെന്ന് വിക്ടോറിയന്‍ ആരോഗ്യവകുപ്പ് സംശയിക്കുന്നു. ഈ കെട്ടിടത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ചാള്‍സ് ഗസ്റ്റ് മുന്നറിയിപ്പു നല്‍കി. ജലദോഷം, ചുവന്ന കണ്ണുകള്‍, ചുമ, പനി, ശരീരത്തിലെ ചുവന്ന പാടുകള്‍ എന്നിവ അഞ്ചാംപനിയുടെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള രോഗലക്ഷണങ്ങളുള്ളവര്‍ എത്രയുംവേഗം ചികിത്സ തേടണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. വസൂരി ബാധിച്ചാല്‍ അതിന്റെ ലക്ഷണങ്ങള്‍ പുറത്തുവരാന്‍ ഏഴുമുതല്‍ പതിനെട്ടു ദിവസങ്ങള്‍ വരെ കാത്തിരിക്കേണ്ടിവരും.

ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗിന്റെ കഴിഞ്ഞയാഴ്ച നടന്ന പ്രിലിമിനറി ഫൈനല്‍ നടന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്, മെല്‍ബണ്‍ ട്രെയിന്‍ സ്‌റ്റേഷനുകള്‍, മെല്‍ബണ്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍നിന്നും വസൂരി രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വസൂരിരോഗം ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ സാധാരണമല്ല. പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുന്നതിനാല്‍ ഈ രോഗം സാധാരണമല്ല. ബാലിയില്‍നിന്നെത്തിയ വിദേശികളാണ് ഈ രോഗം പകര്‍ത്തിയതെന്നാണ് സംശയിക്കുന്നത്. ബാലിയില്‍ ഈ രോഗം സര്‍വസാധാരണമാണ്.

NO COMMENTS

LEAVE A REPLY