അമേഷ്‌കുമാർ ലോകകേരളാസഭയുടെ സ്റ്റാൻഡിങ് കമ്മറ്റിയിൽ.

0
1422

മെൽബൺ : കേരളാ സർക്കാർ പുതുതായി രൂപീകരിച്ച പ്രവാസി സംഘടനയായ ലോക കേരളാ സഭയുടെ സ്റ്റാൻഡിങ് കമ്മറ്റിയിലേക്ക് ഒരു ഓസ്‌ട്രേലിയൻ മലയാളിയെ തിരഞ്ഞെടുത്തിരിക്കുന്നു. സർക്കാരിനെ നയിക്കുന്ന പ്രധാന രാഷ്ട്രീയ പാർട്ടിയായ സി.പി.ഐ.എമ്മിന്റെ അനുഗ്രഹാശിസുകളോടെ പ്രവർത്തിക്കുന്ന ഓസ്‌ട്രേലിയയിലെ ഏക അംഗീകൃത സംഘടനയായ മെൽബൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാന്മയുടെ ഭാരവാഹിയായ വി.എസ്.അമേഷ്‌കുമാറിനെയാണ് സർക്കാർ ലോകകേരളാസഭയുടെ ഇൻവെസ്റ്റ്മെന്റ് ആന്റ് സെക്യൂരിറ്റി സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്തിരിക്കുന്നത്.

വിദേശ രാജ്യത്തുനിന്നും നമ്മുടെ സംസ്‌ഥാനത്തിന്റെ വളർച്ചക്കുതകുന്ന വിവിധ പദ്ധതികളിൽ പങ്കാളിത്തം വഹിക്കുന്നതിന് ആവശ്യമായ ധനസമാഹരണം നടത്തുവാനാഗ്രഹിക്കുന്നവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുകയാണ് പ്രസ്തുത സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങളുടെ ഉത്തരവാദിത്വം. വ്യവസായ പ്രമുഖനായ പദ്മശ്രീ. എം.എ. യുസഫലിയാണ് കമ്മറ്റിയുടെ ചെയർമാനും,നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ കൺവീനറുമാണ്. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 13 മലയാളികളാണ് കമ്മറ്റിയിലെ അംഗങ്ങൾ. മിഡില് ഈസ്റ്റ് രാജ്യങ്ങളിൽ നിന്നൊഴികെ ഓസ്‌ട്രേലിയയിൽ നിന്നും യു.കെ.യിൽ നിന്നും മാത്രമാണ് ഇൻവെസ്റ്റ്മെന്റ് സ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് മലയാളി പ്രാധിനിത്യം ഉള്ളത്. അമേഷ്‌കുമാറിന്റെ പുതിയനിയമനം ഗ്രാന്മക്ക് ലഭിച്ച അംഗീകാരമാണെന്ന് ഭാരവാഹികൾ അറിയിച്ചു. ലോക കേരളാ സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നതിനായി അമേഷ്‌കുമാറുമായി (0404667181) നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY