വസൂരി രോഗത്തിനെതിരെ സ്‌കൂൾ കുട്ടികൾക്ക് പ്രതിരോധകുത്തിവയ്‌പ്പ് നൽകുന്നു.

0
335

പെര്‍ത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്‌പെടുക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ അവസാനം സമ്മതം മൂളി. പെര്‍ത്തിലെ വാള്‍ഡോര്‍ഫ് സ്‌കൂര്‍ അധികൃതരാണ് പ്രതിരോധ കുത്തിവയ്പിന് അനുവാദം നല്‍കിയിരിക്കുന്നത്. സ്‌കൂളിലെത്തി കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ സംസ്ഥാന ആരോഗ്യവകുപ്പിന് ഇവര്‍ സമ്മതം നല്‍കിയിട്ടുണ്ട്. ഈ പ്രദേശത്ത് വസൂരി രോഗം പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് സ്‌കൂളിന്റെ ഈ നീക്കം.

ഈ സ്‌കൂളിലെ ഒരു കുട്ടിക്ക് വസൂരി രോഗം പിടിപെട്ടിരിക്കുന്നതായി കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ കുത്തിവയ്‌പെടുക്കാത്ത പത്താം വര്‍ഷ വിദ്യാര്‍ഥികളോട് ഓഗസ്റ്റ് 14 വരെ വീടുകളില്‍ തങ്ങാന്‍ സ്‌റ്റെയ്‌നര്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയുടെ സഹോദരന് വസൂരി രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടി കൂടി പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ സംബന്ധിച്ച വിദ്യാര്‍ഥികളോടാണ് സ്‌കൂളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 19 കുട്ടികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സംഭവത്തെത്തുടര്‍ന്ന് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഷീന്‍ മൈക്കിള്‍ ഡേവിഡ് തല്‍സ്ഥാനം രാജിവച്ചു.

വസൂരി, മുണ്ടിനീര്, അഞ്ചാംപനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരേ പ്രതിരോധ കുത്തിവയ്‌പെടുക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുന്ന സ്‌കൂളുകളെ ഫെഡറല്‍ ഫണ്ടില്‍നിന്ന് ഒഴിവാക്കണമെന്ന് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. സഹകരിക്കുന്ന സ്‌കൂളുകളുമായി സഹകരിച്ച് കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY