ഓൾ ഓസ്‌ട്രേലിയ വടംവലി മത്സരം ഒക്ടോബർ 27 – ന് പെർത്തിൽ

0
810

പെർത്ത് : ക്നാനായ അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ഓൾ ഓസ്‌ട്രേലിയ വടംവലി മത്സരം ഒക്ടോബർ 27 ശനിയാഴ്ച പെർത്തിൽവച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമീപകാല മലയാളി കുടിയേറ്റ ഗ്രാമത്തിന്റെ ഹൃദയഭൂമിയായ ഹാരിസ്ഡേയിലിൽ വച്ച് നടക്കുന്ന വാശിയേറിയ മത്സരത്തിൽ വിജയികളാകുന്ന ടീമിന് 2001 ഡോളർ ക്യാഷ് അവാർഡും മുട്ടനാടും സമ്മാനിക്കും. രണ്ടാം സ്‌ഥാനത്തെത്തുന്ന ടീമിന് 1001 ഡോളർ ക്യാഷ് അവാർഡും ട്രോഫിയും, മൂന്നാം സ്‌ഥാനത്തെത്തുന്ന ടീമിന് 501 ഡോളർ ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. കൂടാതെ ബെസ്റ്റ് ഫ്രണ്ട്, ബെസ്റ്റ് ബാക്ക്, ബെസ്റ്റ് കോച്ച്, മികച്ച ടീമ് എന്നിങ്ങനെ പ്രേത്യേക പുരസ്കാരങ്ങളും നൽകും.

പ്രവാസി മലയാളി സമൂഹത്തിലെ എക്കാലത്തെയും ഏറ്റവും വാശിയേറിയ കായികയിനമായ വടംവലി മത്സരത്തിന് തയ്യാറെടുക്കുവാൻ പെർത്തിലെ ഓരോ മേഖലകൾ കേന്ദ്രീകരിച്ച് വിവിധ മാനേജർമാരുടെ മേൽനോട്ടത്തിൽ ഇപ്പോൾ തന്നെ പരിശീലനം തുടങ്ങിക്കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. ഒരു ടീമിന് 100 ഡോളറാണ് രെജിസ്ട്രേഷൻ ഫീയായി ഈടാക്കുന്നത്. ഏഴുപേരടങ്ങുന്ന ടീമിന്റെ ആകെ തൂക്കം 580 കിലോഗ്രാം മുതൽ 590 കിലോഗ്രാം വരെയാണ്. പെർത്തിലെ മല്ലന്മാർ മാറ്റുരക്കുന്ന കായികമാമാങ്കത്തിന്റെ ആവേശത്തിമിർപ്പിലാണ് പെർത്ത് മലയാളി സമൂഹം.

ഇതോടനുബന്ധിച്ച് ചങ്കുറപ്പുള്ള പെണ്ണുങ്ങളുടെ വടംവലി മത്സരവും ഒരുക്കുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കുന്ന ടീമിന് 1001 ഡോളർ ക്യാഷ് അവാർഡും ട്രോഫിയും, പൂവൻകോഴിയും സമ്മാനിക്കും. രണ്ടാം സ്‌ഥാനക്കാർക്ക് 501 ഡോളർ ക്യാഷ് അവാർഡും ട്രോഫിയും, മൂന്നാം സ്‌ഥാനക്കാർക്ക് 251 ഡോളർ ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വിജു ബേബി (0470108327) മാത്യു സൈമൺ (0470627011) അജിത് ലൂക്കോസ് (0451641527) സ്റ്റെയ്മോൻ പീറ്റർ (0430295710)എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY