ആൽഡിയുടെ മിക്‌സര്‍ ടാപ്പുകള്‍ ഗുണനിലവാരമുള്ളതെന്നു സി.ഇ.ഒ.

0
481

ബ്രിസ്‌ബേൻ : സ്‌പൈറല്‍ സ്പ്രിംഗ് മിക്‌സര്‍ ടാപ്പുകള്‍ ഉപയോഗപ്രദമാണെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ആള്‍ഡി വ്യക്തമാക്കി. ഈ ടാപ്പുകളുടെ ഉപയോഗം കുടിവെള്ളം മലിനമാകുന്നതിനു കാരണമായി ആരോപണമുയര്‍ന്നിരുന്നു. ഈ ടാപ്പിലൂടെ വരുന്ന കുടിവെള്ളത്തില്‍ ഈയത്തിന്റെ അംശമുള്ളതായാണ് ആരോപണം. കൂടുതല്‍ വിദഗ്ധ പരിശോധനകള്‍ക്കുശേഷം ഈ ടാപ്പ് ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് ആള്‍ഡി ഓസ്‌ട്രേലിയയുടെ സിഇഒ ടോം ഡോന്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഓസ്‌ട്രേലിയയിലെയും ന്യൂസിലാന്‍ഡിലെയും വാട്ടര്‍മാര്‍ക്ക് സര്‍ട്ടിഫിക്കേഷനായുള്ള 4020 ടെസ്റ്റുകള്‍ സ്‌പൈറല്‍ സ്പ്രിംഗ് മിക്‌സര്‍ ടാപ്പുകള്‍ക്ക് നടത്തിയിട്ടുണ്ടെന്ന് ഡാന്റ് അറിയിച്ചു. സ്വതന്ത്രവും സര്‍ക്കാര്‍ അംഗീകൃതവുമായ ലബോറട്ടറികളിലാണ് പരിശോധനകള്‍ നടത്തിയത്. ശുഭസൂചകമായ പരിശോധനാഫലങ്ങളാണ് ലഭിച്ചിരിക്കുന്നതെന്നും ഈ ടാപ്പുകളുടെ ഉപയോഗം സുരക്ഷിതവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ കുടിവെള്ള നിര്‍ദേശങ്ങളനുസരിച്ച് അടുത്തിടെ നടത്തിയ പരിശോധനകളും നല്ല റിസള്‍ട്ടാണ് നല്‍കിയിരിക്കുന്നത്.

ക്വീന്‍സ്്‌ലാന്‍ഡ് ബില്‍ഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്മീഷന്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ആശങ്കയ്ക്ക് വകയുണ്ടെന്ന കണ്ടെത്തല്‍ നടത്തിയത്. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഈ ഉല്‍പന്നം വിപണിയില്‍നിന്നു തിരിച്ചെടുത്ത് പരിശോധനകള്‍ക്കു വിധേയമാക്കി. കമ്മീഷന്റെ പരിശോധനകള്‍ ഓസ്‌ട്രേലിയന്‍ നിലവാരത്തിനനുസരിച്ച് ആയിരുന്നില്ലെന്ന് ഡോന്റ് പറഞ്ഞു.

NO COMMENTS

LEAVE A REPLY