എയർപോർട്ടിൽ ബഹളംവച്ച പെർത്ത് സ്വദേശിക്ക് സിംഗപ്പൂരില്‍ തടവുശിക്ഷ.

0
691

പെര്‍ത്ത് : സിംഗപ്പൂരില്‍ സന്ദർശനത്തിനെത്തിയ പെർത്ത് സ്വദേശിക്ക് തടവുശിക്ഷ. മദ്യലഹരിയില്‍ എയര്‍പോര്‍ട്ട് അധികൃതരുമായി വഴക്കുണ്ടാക്കിയതിനാണ് ശിക്ഷ ലഭിച്ചത്. പെര്‍ത്ത് സ്വദേശിയായ ജെയ്‌സണ്‍ പീറ്റര്‍ ഡാറഗിനെയാണ് കുറ്റക്കാരനെന്നു കണ്ടെത്തി സിംഗപ്പൂര്‍ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ഏപ്രില്‍ 20 ന് സിംഗപ്പൂര്‍ ചാംഗി എയര്‍പോര്‍ട്ടിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

എയര്‍പോര്‍ട്ടിലെ പോലീസുകാരനെ കൈയേറ്റം ശ്രമിച്ച ഡാറഗ്, തൊട്ടടുത്ത ദിവസം മറ്റൊരു പോലീസ് ഓഫീസറെ അസഭ്യം പറഞ്ഞു. മേയ് ഒന്നിന് ടാക്‌സി സ്റ്റാന്‍ഡില്‍ ഒരു സ്ത്രീയെ ശല്യം ചെയ്തതിനും 44 കാരനായ പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ട്. മേയ് മാസം മുതല്‍ ഇയാള്‍ റിമാന്‍ഡിലായിരുന്നു. 20,000 സിംഗപ്പൂര്‍ ഡോളര്‍ അടച്ചാല്‍ ജാമ്യം അനുവദിക്കാമെന്ന് കോടതി അറിയിച്ചു. എന്നാല്‍ ജാമ്യം നേടാന്‍ ഡാറഗ് വിസമ്മതിച്ചു. തന്റെ പ്രവര്‍ത്തികളെക്കുറിച്ച് ആത്മശോധന നടത്തുന്നതിനാണ് ജാമ്യം വേണ്ടെന്നു വയ്ക്കുന്നതെന്ന് ഇയാള്‍ അറിയിച്ചു.

ഭാര്യയില്‍നിന്നും രണ്ട് കുട്ടികളില്‍നിന്നും വേര്‍പെട്ടു കഴിയുന്ന ഡാറഗ് മാനസികമായി തകര്‍ന്നനിലയിലാണെന്നും ഇതാണ് ഇയാളെ മദ്യത്തിന് അടിമയാക്കിയതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഡാറഗിന്റെ മാതാപിതാക്കള്‍ പെര്‍ത്തില്‍നിന്ന് സിംഗപ്പൂരിലെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY