അഡ്വ.ജയശങ്കർ പെർത്തിലെത്തി. സംവാദം മെയ് 18 വെള്ളിയാഴ്ച 

0
1268

പെർത്ത് : മലയാളി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന “ജയശങ്കറുമൊത്തൊരു സൗഹൃദ സായാഹ്നം” എന്ന പരുപാടിയിൽ പങ്കെടുക്കുവാനായി പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും, ചരിത്രകാരനുമായ അഡ്വ.ജയശങ്കർ പെർത്തിലെത്തി. കഴിഞ്ഞ ഒരു മാസമായി വിവിധ ഓസ്‌ട്രേലിയൻ നഗരങ്ങളിൽ ഒട്ടേറെ ആനുകാലിക വിഷയങ്ങളിൽ നടന്ന ചർച്ചകളിലും, സംവാദത്തിലും സജീവസാന്നിധ്യമായിരുന്ന അഡ്വ.ജയശങ്കറിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ അവസാന പ്രോഗ്രാമാണ് പെർത്തിൽ മെയ് 18 വെള്ളിയാഴ്ച നടക്കുന്നത്.

കലുഷിതമാവുന്ന രാഷ്ട്രീയ മണ്ഡലത്തിലെ ജീർണ്ണതകൾക്കെതിരെ നവമാധ്യമലോകത്ത് ശ്രെദ്ധേയമായ ഇടപെടലുകൾ നടത്തുന്ന ശക്തമായ നിലപാടുകളുള്ള വെക്തിത്വത്തിനുടമയായ ജയശങ്കറുമായി സംവദിക്കുന്നതിനായി ആവേശത്തോടെയാണ് ഓസ്‌ട്രേലിയൻ മലയാളികൾ കടന്നുവന്നത്. അധികാരത്തിന്റെ ദന്തഗോപുരങ്ങളിലെ അനീതിക്കെതിരെ കടുത്ത വാക്കുകൾ കൊണ്ടും, കുറിക്കുകൊള്ളുന്ന മറുപടികൾകൊണ്ടും, ആരെയും കൂസാതെയുള്ള അഭിപ്രായപ്രകടങ്ങൾ കൊണ്ടും എന്നും ജയശങ്കർ ശ്രദ്ധേയനായി. പ്രതീക്ഷയറ്റ കേരളീയ പൊതു സമൂഹത്തിനു ജയശങ്കറിന്റെ വാക്കുകൾ പ്രതീക്ഷക്കു വകനൽകിയതോടെ അദ്ദേഹം ജനങ്ങളുടെ ഇഷ്ടകഥാപാത്രമാവുകയായിരുന്നു.

അതെ.നിങ്ങൾക്കും ജയശങ്കറുമായി സംവദിക്കാം. മെയ് 18 വെള്ളിയാഴ്ച വൈകിട്ട് 6.30 ക്ക്  ലിൻവുഡ്‌ ഹാളിലാണ് (Edgeware St, Lynwood WA 6147) പരുപാടി. “സമകാലീന രാഷ്ട്രീയ ധാർമ്മികത” എന്ന വിഷയത്തിലുള്ള അര മണിക്കൂർ പ്രഭാഷണവും, തുടർന്ന് ഒരു മണിക്കൂറിലേറെ ചോദ്യോത്തര പരിപാടിയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. മലയാളിയുടെ നിശ്വാസവായുപോലെ അവൻ കൊണ്ടുനടക്കുന്ന രാഷ്ട്രീയ മേഖലയിലെ അനാശാസ്യമായ പ്രവണതകൾക്കെതിരെ പ്രതികരിക്കുവാൻ ലഭിക്കുന്ന ഈ അസുലഭാവസരം പെർത്തിലെ മലയാളി സമൂഹത്തിനായി ഒരുക്കുന്നത് പെർത്ത് മലയാളി കൾച്ചറൽ ഫോറമാണ്. സൗജന്യമായി നടക്കുന്ന ഈ സ്നേഹ സംവാദത്തിലേക്ക് പെർത്തിലെ  മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ആദർശ് കാർത്തികേയനും, സെക്രട്ടറി കെ.പി.ഷിബുവും അറിയിച്ചു.

NO COMMENTS

LEAVE A REPLY