ഡോക്ടർ കെ.സി.സുരേഷിന് സാഹിത്യശ്രേഷ്ഠ പുരസ്കാരം സമ്മാനിക്കും.

0
1091

പെർത്ത് : മലയാളി കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ നവാഗത എഴുത്തുകാർക്കായുള്ള പ്രഥമ സാഹിത്യശ്രേഷ്ഠ പുരസ്കാരം അഡ്വക്കേറ്റ് ഡോക്ടർ കെ.സി.സുരേഷിന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മൂവാറ്റുപുഴ സ്വദേശിയായ ഡോ. സുരേഷിന്റെ “ശിഖരങ്ങൾ തേടുന്ന വവ്വാലുകൾ എന്ന ചെറുകഥയും, കാവുതീണ്ടുന്ന കരിമ്പനകൾ എന്ന സാഹിത്യ സൃഷ്ടിയുമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. സംസ്‌ഥാന സർക്കാർ സർവീസിൽ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ഡിപ്പാർട്മെന്റിൽ നിന്നും വിരമിച്ച കെ.സി.സുരേഷ് ഇപ്പോൾ കേരളാ ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്തുവരികയാണ്. സാഹിത്യ വാസനക്കൊപ്പം തന്നെ സാമൂഹ്യ പ്രവർത്തനത്തിലും സജീവ സാന്നിധ്യമായിരുന്ന ഡോ.സുരേഷ് മുവാറ്റുപുഴ മുനിസിപ്പൽ വൈസ് ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രസിദ്ധമായ മൂവാറ്റുപുഴ ഏൻജൽ വോയിസ് എന്ന ഗാനമേള ട്രോപ്പിലെ ഗായകൻ കൂടിയായിരുന്നു ഗ്രന്ഥകർത്താവ്. വാല്മീകി ബുക്ക്സ് എന്ന ഓൺലൈൻ ബുക്ക്സ് പോർട്ടലിൽ 12 ഓളം രചനകൾ സുരേഷിന്റേതായുണ്ട്.

നവംബർ 18 ശനിയാഴ്ച വൈകിട്ട് പെർത്തിൽ നടക്കുന്ന സാംസ്കാരിക സദസ്സിൽ വച്ച് മലയാളത്തിന്റെ പ്രശസ്ത കവി മുരുകൻ കാട്ടാക്കടയാണ് പുരസ്കാരം സമ്മാനിക്കുന്നത്. പെർത്തിലെ കലാ സാംസ്കാരിക മേഖലയിൽ സജീവമായ ഇടപെടലുകൾ നടത്തിവരുന്ന ഷിജു കോലഞ്ചേരി (കവിത) ചാണ്ടി മാത്യു (കഥ, നാടകം) റ്റിജു ജോർജ് സഖറിയ (ചെറുകഥാ,സാഹിത്യം) അഭിലാഷ് നാഥ് (സിനിമ) അനിത് ആന്റണി (ഷോർട്ട് ഫിലിം) എന്നിവർക്കും, ഓസ്‌ട്രേലിയയിൽ നിന്നും ആദ്യം പ്രസിദ്ധീകരിച്ച മലയാളം നോവലിന്റെ രചയിതാവായ അഡലൈഡ് സ്വദേശി അനിൽ കോനാട്ടിനും ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിക്കുമെന്നും പ്രോഗ്രാം ഡയറക്ടർ സോളമൻ ജേക്കബ് അറിയിച്ചു.

NO COMMENTS

LEAVE A REPLY