മെന്‍സ് ഹോസ്റ്റല്‍ തമാശകളുമായി അടി കപ്യാരേ കൂട്ടമണി ട്രെയ്‌ലര്‍ പുറത്തിറങ്ങി.

0
2226

കോളേജ് ക്യാംപസിലെ മെന്‍സ് ഹോസ്റ്റല്‍ ജീവിതത്തിന്റെ രസങ്ങളുമായെത്തുന്ന അടി കപ്യോ കൂട്ടമണിയുടെ ട്രെയ്‌ലര്‍ എത്തി. ധ്യാന്‍ ശ്രീനിവാസനും നമിതാ പ്രമോദും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം നവാഗതനായ ജോണ്‍ വര്‍ഗീസാണ് സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസാണ് നിര്‍മ്മാണം. നീരജ് മാധവ്, അജു വര്‍ഗീസ്, മുകേഷ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. തിര, കുഞ്ഞിരാമായണം എന്നിവയ്ക്ക് ശേഷം ധ്യാന്‍ നായകനായെത്തുന്ന സിനിമയാണിത്.

NO COMMENTS

LEAVE A REPLY