കത്രികകൊണ്ട് 56 തവണ കുത്തി ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിനുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.

0
1606

സിഡ്‌നി : വിവാഹ നിയമം പാലിച്ചില്ലെന്ന കാരണത്താല്‍ ഒരു ജോടി കത്രികകൊണ്ട് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആരംഭിച്ചു. 56 തവണയാണ് ഇയാള്‍ ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിയതെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജനുവരി 16 ന് വേര്‍പിരിഞ്ഞു താമസിക്കുന്ന തന്റെ ഭര്‍ത്താവ് ഫോണില്‍ വിളിച്ചതായി ലൈല അലവി തന്റെ സുഹൃത്തിനെ അറിയിച്ചു. അവളെ കൊല്ലുമെന്ന ഭീഷണിയായിരുന്നു ഫോണിലൂടെ അയാള്‍ അറിയിച്ചതെന്ന് അലവി സുഹൃത്തിനെ അറിയിച്ചു. പിറ്റേദിവസം രാവിലെ 26 കാരിയായ അലവിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

വെസ്റ്റേൺ സിഡ്‌നിയിലുള്ള ഒബേണ്‍ ഹെയര്‍ ഡ്രസിംഗ് സലൂണിലായിരുന്നു അലവി ജോലി ചെയ്തിരുന്നത്. ജോലി സ്ഥലത്തിനു താഴെയുള്ള കാര്‍ പാര്‍ക്കിംഗ് ഏരിയയിലായിരുന്നു അലവി കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. തൊട്ടടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു മോഷ്ടിച്ച കത്രിക ഉപയോഗിച്ചാണ് മോഖതര്‍ ഹൊസൈനിയമ്രെയി ഭാര്യയെ കൊലപ്പെടുത്തിയത്. വിവാഹ കരാര്‍ ലംഘനം നടത്തിയതിനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഹൊസൈനിയമ്രെയി പോലീസിനോട് സമ്മതിച്ചു. കഴുത്തിലും ഹൃദയത്തിനുമേറ്റ ഗുരുതരമായ മുറിവുകളാണ് അലവിയുടെ മരണത്തിനു കാരണമായത്.

മതപീഡനത്തെത്തുടര്‍ന്ന് രാജ്യം വിട്ട ഇറാന്‍കാരനായ ഹൊസൈനിയമ്രെയി തുര്‍ക്കിയില്‍നിന്നാണ് തന്റെ വധുവിനെ കണ്ടെത്തിയത്. 2010 ല്‍ ഇരുവരും ഓസ്‌ട്രേലിയയിലെത്തി. 2014 ല്‍ ഇരുവരും തമ്മിലുള്ള ബന്ധം ഏതാണ്ട് അവസാനിച്ച മട്ടിലായിരുന്നു. മയക്കുമരുന്നിന് അടിമയായിരുന്നു ഹൊസൈനിയമ്രെയി. ഹെറോയിനും ഐസും ദിവസവും ഉപയോഗിച്ചിരുന്ന ഇയാള്‍ കഞ്ചാവും ഉപയോഗിച്ചിരുന്നതായി മനഃശാസ്ത്രജ്ഞന്‍ കണ്ടെത്തി.

വിവാഹമോചനത്തിനായുള്ള ശ്രമങ്ങള്‍ക്കിടയിലും ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായുള്ള രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞിരുന്നെങ്കിലും ഹൊസൈനിയമ്രെയിയുടെ താമസസ്ഥലത്തെത്തി ആഹാരം പാകം ചെയ്തുകൊടുത്തിരുന്നതായും പരിസരം വൃത്തിയാക്കുകയും ചെയ്യുമായിരുന്നതായി പ്രതിയുടെ സഹോദരി കോടതിയെ അറിയിച്ചു. അലവിയുടെ കൊലപാതകം സംബന്ധിച്ച വിചാരണ പൂര്‍ത്തിയായി. ജഡ്ജി റോബര്‍ട്ട് അല്ലന്‍ ഹ്യൂം അടുത്ത വ്യാഴാഴ്ച വിധി പ്രസ്താവിക്കും.

NO COMMENTS

LEAVE A REPLY