ജൂവലറിയിൽ നിന്നും രത്‌നം മോഷ്ടിച്ച ആളിനെ പോലീസ് തിരയുന്നു.

0
566

സിഡ്‌നി : നഗരത്തിലെ ഒരു ആഭരണക്കടയില്‍നിന്ന് അഞ്ചു കാരറ്റിന്റെ രത്‌നം മോഷ്ടിച്ചെന്ന് ആരോപിക്കപ്പെടുന്ന യുവാവിനായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കി. ഏകദേശം മൂന്നു ലക്ഷത്തോളം വിലവരുന്നതാണ് മോഷ്ടിക്കപ്പെട്ട രത്‌നം. രത്‌നം പരിശോധിച്ച മോഷ്ടാവ്, പകരം കൃത്രിമമായ രത്‌നം ഏല്‍പിച്ചശേഷം കടന്നുകളയുകയായിരുന്നു.

മാര്‍ട്ടിന്‍ പ്ലേസിലെ സെറോന്‍ ജൂവല്ലറിയില്‍ തിങ്കളാഴ്ചയെത്തിയ യുവാവ് രത്‌നം കാണിക്കാന്‍ ആവശ്യപ്പെട്ടു. രത്‌നം കണ്ടശേഷം പോയ യുവാവ് തൊട്ടടുത്ത ദിവസം വീണ്ടും ജുവല്ലറിയിലെത്തി. അന്നേദിവസവും രത്‌നം കാണിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ജീവനക്കാര്‍ രത്‌നം കാണിച്ചു. രത്‌നം നോക്കിക്കണ്ട ഇയാള്‍ കൈവശമുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് തിരികെ നല്‍കുകയായിരുന്നു. അഞ്ചു കാരറ്റിന്റെ രത്‌നം തന്ത്രപൂര്‍വം പോക്കറ്റിലാക്കി സ്ഥലം വിട്ടു. കാഴ്ചയില്‍ ഏഷ്യാക്കാരനെന്നു സംശയിക്കുന്ന മോഷ്ടാവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ന്യൂ സൗത്ത് പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടെ അംഗീകാരമുള്ള രത്‌നത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുദ്രയും നമ്പരും അടയാളപ്പെടുത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY