തൊഴിൽ വിസ റദ്ദാക്കൽ; പ്രതിരോധ മന്ത്രാലയം പ്രതിസന്ധിയിൽ.

0
1267

സിഡ്‌നി : വിദഗ്ധ തൊഴിലാളികള്‍ക്കുള്ള താല്‍ക്കാലിക 457 വിസയില്‍ ഫെഡറല്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ ഓസ്‌ട്രേലിയന്‍ പ്രതിരോധ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 457 വിസാ പദ്ധതി സര്‍ക്കാര്‍ നിറുത്തലാക്കിയിരിക്കുകയാണ്. ഇതിനുപകരം പുതിയ രണ്ടുവര്‍ഷ, നാലുവര്‍ഷ വിസകളാണ് നല്‍കുന്നത്.

താല്‍ക്കാലിക വിസകള്‍ക്ക് അനുമതി നല്‍കിയിരുന്ന 650 തൊഴിലുകളുടെ എണ്ണം 200 ആയാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. 457 വിസകളുള്‍പ്പെടെ വിവിധ വിസകളിലുള്ള 93 അമേരിക്കന്‍ പ്രവാസികളാണ് തന്റെ കമ്പനിയില്‍ ജോലിചെയ്യുന്നതെന്ന് ലോക്ഹീഡ് മാര്‍ട്ടിന്‍ ഓസ്‌ട്രേലിയ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് വിന്‍സ് ഡി പിയെട്രോ പറഞ്ഞു. പ്രതിരോധ വ്യവസായ മേഖലയിലെ ചില ജോലികള്‍ക്ക് യോഗ്യതയുള്ളവരും വിദഗ്ധരുമായ പ്രവാസികളുടെ സാന്നിധ്യം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയില്‍ ഓസ്‌ട്രേലിയയുടെ പരമാധികാരം കൈവരിക്കാന്‍ വിദഗ്ധരായ പ്രവാസികളുടെ സേവനം ഒഴിവാക്കാനാവില്ല.

NO COMMENTS

LEAVE A REPLY