457 വിസകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

0
1038

സിഡ്നി : വിദേശ തൊഴിലാളികൾക്ക് നല്കി വന്നിരുന്ന 457 വിസകളുടെ എണ്ണത്തിൽ ഇക്കഴിഞ്ഞ വർഷം ഗണ്യമായ കുറവ് വന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. സ്വദേശീവാദമുയർത്തി ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് 457 വിസകൾ കുറയ്ക്കണമെന്ന് പർലമെന്റിൽ നിര്ദേശം വച്ചിരുന്നു. ഇത് അക്ഷരാർഥത്തിൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണെന്ന് ഇമിഗ്രേഷൻ ആൻഡ്‌ ബോർഡർ പ്രോട്ടക്ഷൻ ബോർഡ് പുറത്തുവിട്ട കണക്കുകളിൽ വെക്തമാക്കുന്നു.

2012 വർഷത്തിൽ 1,26000 വിസകളാണ് അനുവദിച്ചതെങ്കിൽ 2014-2015 വർഷത്തിൽ 101970 വിസകളാണ് 457 കാറ്റഗറിയിൽ നല്കിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ട്രേഡ് യൂണിയനുകൾ 457 വിസകൾ കുറയ്ക്കണമെന്ന് പല തവണയായി ആവശ്യപ്പെട്ടു വരികയായിരുന്നു. തദ്ദെശീയർക്ക് തൊഴിൽ അവസരങ്ങൾ കുറയുമെന്നും, അതുകൊണ്ട് 457 വിസകളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും, ട്രേഡ് യൂണിയനുകൾ പറയുന്നു. ചൈനയടക്കമുള്ള രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ യാധാർധ്യമായതോടെ ചൈനയിൽ നിന്നും കൂടുതൽ പേർ 457 വിസയിൽ എത്തുമെന്നും ഇത് രാജ്യത്തെ സാങ്കേതിക തൊഴിൽ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടി ട്രേഡ് യൂണിയനുകൾ സർക്കാരിൽ ശക്തമായ സമ്മർദം ചെലുത്തിയ പാശ്ചാ തലത്തിലാണ് സർക്കാർ 457 വിസകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

45

NO COMMENTS

LEAVE A REPLY