സ്വവര്‍ഗ വിവാഹം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍

0
983
വിവാഹ സമത്വമെന്ന പേരില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി നല്‍കിയാല്‍ രാജ്യത്ത് ശക്തമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രാജ്യത്തെ പ്രമുഖ പൊതുജനാരോഗ്യ സംഘടനകളാണ് എല്ലാ എംപിമാര്‍ക്കും ഇതുസംബന്ധിച്ച് കത്തെഴുതിയത്.
വിവാഹസമത്വത്തിനായുള്ള വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ പൊതുജനാരോഗ്യവും ചര്‍ച്ചാവിഷയമാക്കണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴുള്ള അസംതൃപ്തമായ സാഹചര്യത്തിന്റെ ആരോഗ്യ സംബന്ധമായ ഫലത്തെക്കുറിച്ച് വിദഗ്ധര്‍ ആശങ്കാകുലരാണ്. പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഓസ്‌ട്രേലിയയും കൗണ്‍സില്‍ ഓഫ് അക്കാദമിക് പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍സുമാണ് എംപിമാര്‍ക്ക് കത്തിലൂടെ തങ്ങളുടെ ആശങ്ക വ്യക്തമാക്കിയിരിക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പ് വരെ സ്വവര്‍ഗ വിവാഹം നിയമപരമാക്കാനുള്ള തീരുമാനം മാറ്റിവയ്ക്കുന്നതിന് ഭരണകക്ഷി അംഗങ്ങള്‍ക്കിടയില്‍ ഒരു ധാരണയുണ്ടാക്കാന്‍ പ്രധാനമന്ത്രി ടോണി ആബട്ടിനായി. അടുത്ത തെരഞ്ഞെടുപ്പിനുശേഷം ജനഹിത പരിശോധന വോട്ടെടുപ്പിലൂടെ നടത്തിയശേഷം മാത്രം വിവാഹ സമത്വം മതിയെന്ന കാഴ്ചപ്പാടിലാണ് അദ്ദേഹം. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ 100 ദിവസത്തിനുള്ളില്‍ സ്വവര്‍ഗ വിവാഹം നിയമമാക്കുമെന്ന വാഗ്ദാനമാണ് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നല്‍കുന്നത്.
ഇതിനിടെയാണ് പൊതുജനാരോഗ്യ സംംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. സ്വവര്‍ഗ വിവാഹം നിയമമാക്കിയാല്‍, അത് ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ സര്‍ക്കാരിന് കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നു. സ്വവര്‍ഗ വിവാഹം സംബന്ധിച്ച ചര്‍ച്ചകളില്‍ ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം സംബന്ധിച്ചും ചര്‍ച്ച നടത്തണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

 

NO COMMENTS

LEAVE A REPLY