ഇനി സ്കൂളുകളിൽ യന്ത്ര മനുഷ്യൻ പഠിപ്പിക്കും.

0
1072

പെർത്ത് : ആധുനിക യുഗത്തിൽ റോബോട്ടുകൾ മനുഷ്യന്റെ പല പ്രവർത്തികളും ചെയ്തിരുന്നെങ്കിലും അക്കാദമിക് രംഗത്ത്‌ ഒരു പരീക്ഷണത്തിന്‌ റോബോട്ടുകളെ ഇതുവരെ പലരും ഉപയോഗിച്ചിരുന്നില്ല. എന്നാൽ വെസ്റ്റേണ്‍ ഓസ്ട്രലിയയിലെ സൌത്ത് ഭാഗത്തുള്ള വൈക്കിക്കി പ്രൈമറി സ്കൂളിൽ റോബോട്ടുകൾ കുട്ടികളെ പഠിപ്പിച്ചു തുടങ്ങി. സ്കൂളിലെ അധ്യാപകരും, രക്ഷിതാക്കളും,റോക്കിൻ ഹാം റോട്ടറി ക്ലബും ചേർന്ന് സമാഹരിച്ച 25000 ഡോളർ മുടക്കിയാണ് ഫ്രഞ്ച് നിർമ്മിത റോബോട്ടും സോഫ്റ്റ്‌ വെയറും കരസ്ഥമാക്കിയത്.

ക്ലാസുമുറികളിൽ അധ്യാപകരുടെ ജോലി എത്രമാത്രം ഭംഗിയായി റോബോട്ടുകൾ ചെയുമെന്ന കാര്യത്തിൽ കൃത്യമായ മറുപടി നല്കുവാൻ ഗവേഷണ ലോകത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും ആദ്യഘട്ടമായി പരീക്ഷണാടിസ്ഥാനത്തിൽ ചില സ്കൂളുകളിൽ റോബോട്ടുകളെ പഠിപ്പിക്കുവാൻ സ്വിൻബേൻ സാങ്കേതിക സർവകലാശാലയിലെ ഗവേഷകർ മോന്നോട്ടു വരികയായിരുന്നു. പുതിയ പരീക്ഷണം വിജയിച്ചാൽ ഇനി മുതൽ ക്ലാസുമുറികൾ റോബോട്ടുകൾ കയ്യടക്കുമെന്നാണ് ശാസ്ത്രലോകം നല്കുന്ന സൂചന.

NO COMMENTS

LEAVE A REPLY