സിറിയന്‍ അഭയാര്‍ഥി പ്രശ്‌നം: ബോട്ടുകള്‍ തടയണമെന്ന് പ്രധാനമന്ത്രി ആബട്ട്

0
913

സിഡ്നി : അഭയാര്‍ഥി വിഷയത്തില്‍ പ്രധാനമന്ത്രി ടോണി ആബട്ട് തന്റെ നയം വ്യക്തമാക്കി. ടര്‍ക്കി തീരത്ത് അഭയാര്‍ഥികളുമായി എത്തിയ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു വയസുകാരന്റെ ഫോട്ടോകള്‍ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിലും അതിര്‍ത്തി കടന്നെത്തുന്ന ഇത്തരം ബോട്ടുകളെ തടയണമെന്നതാണ് ആബട്ടിന്റെ നയം. ഓസ്‌ട്രേലിയയുടെ സുബോധമില്ലാത്ത അതിര്‍ത്തി സംരക്ഷണ മാര്‍ഗങ്ങളെന്ന് ന്യൂയോര്‍ക്ക് ടൈംസ് ആരോപണവുമായി രംഗത്തെത്തിയിരുന്നു.
സിറിയയിലെ കൊബേനില്‍നിന്ന് ഗ്രീസിലേക്ക് പലായനം ചെയ്ത മൂന്നുവയസുകാരന്‍ ഐലാന്‍ കുര്‍ദിയും മാതാവ് രെഹാനും സഹോദരന്‍ അഞ്ചുവയസുകാരന്‍ ഗാലിപും വെള്ളത്തില്‍ മുങ്ങിമരിക്കുകയായിരുന്നു. മുങ്ങിമരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ കടലില്‍നിന്ന് വീണ്ടെടുക്കുന്നതിന്റെ ഫോട്ടോകള്‍ കരളലയിക്കുന്നതായിരുന്നു. സിറിയന്‍ അഭയാര്‍ഥിപ്രശ്‌നം വീണ്ടും ആഗോളതലത്തില്‍ ചര്‍ച്ചയാക്കാന്‍ ഈ ദൃശ്യങ്ങള്‍ക്കു കഴിഞ്ഞു. എന്നാല്‍ അതിര്‍ത്തി സംരക്ഷണ നയങ്ങള്‍ ശക്തമാക്കേണ്ട ആവശ്യമാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.

മുങ്ങിമരണങ്ങള്‍ അവസാനിപ്പിക്കമെങ്കില്‍ മനുഷ്യക്കടത്തിനു ശ്രമിക്കുന്ന ബോട്ടുകളെ നിരോധിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിയമവിരുദ്ധമായ കുടിയേറ്റത്തിന്റെ പരിണിത ഫലമാണ് കുഞ്ഞുങ്ങളുടെ അതിദാരുണമായ മരണത്തില്‍ കലാശിച്ചത്. നിയമവിരുദ്ധമായി മനുഷ്യക്കടത്ത് നടത്തുന്നത് ഓസ്‌ട്രേലിയ നിമരാധിച്ചിരിക്കുകയാണ്. നിങ്ങളുടെ വ്യാപാരം നിറുത്തലാക്കിയിരിക്കുകയാണെന്ന് മനുഷ്യക്കടത്തുകാരോട് നിര്‍ദേശിച്ചു കഴിഞ്ഞതായി ആബട്ട് പറഞ്ഞു.
378258_Syrian-refugees
മൂന്നു വയസുകാരനായ സിറിയന്‍ ബാലന്റെ മരണം യൂറോപ്യന്‍ രാജ്യങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അഭയാര്‍ഥി പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യാമെന്ന ചൂടേറിയ ചര്‍ച്ചയിലാണ് മിക്ക രാജ്യങ്ങളും. പ്രശ്‌നത്തില്‍ ധാര്‍മികമായ ഉത്തരവാദിത്വം നിറവേറ്റുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY