ഷൈൻ വാട്‌സനും പടിയിറങ്ങുന്നു.. ഓസീസ് ക്രിക്കറ്റിനു ശനിദിശയോ ?

0
1063

മെൽബണ്‍ : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും വീണ്ടും വിരമിക്കല്‍ വാര്‍ത്ത. നായകന്‍ മൈക്കിള്‍ ക്ലാര്‍ക്കിനും ക്രിസ് റോജേഴ്‌സനും പിന്നാലെ ഓള്‍റൗണ്ടര്‍ ഷൈന്‍ വാട്‌സനും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നു. ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര കളിക്കുന്ന മുപ്പത്തിനാലുകാരന്‍ ലണ്ടനിലാണ് തന്റെ അപ്രതീക്ഷിത വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.ഏറെ നേരം ചിന്തിച്ചെടുത്ത തീരുമാനമാണ് ഇതെന്നും ശരിയായ സമയത്ത് എടുത്ത ശരിയായ തീരുമാനമാണ് ഇതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് കൊണ്ട് വാട്‌സന്‍ പറഞ്ഞു.

watson

അന്‍പത്തിയൊന്‍പത് ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഓസ്‌ട്രേലിയക്കായി വാട്‌സന്‍ ജെഴ്‌സി അണിഞ്ഞിട്ടുണ്ട്. ശനിയാഴ്ച്ച നടന്ന ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ഏകദിന മത്സരത്തിനിടെ 64 റണ്‍സ് എടുത്തു നില്‍ക്കുന്നതിനിടെ വാട്‌സന് കണന്‍കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് തിരിച്ചുകയറിയിരുന്നു. തുടര്‍ന്ന് പരമ്പരയില്‍ ശേഷിക്കുന്ന മത്സരത്തിലും താരത്തിന് കളിക്കാനാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.

പത്ത് വര്‍ഷത്തോളം നീണ്ട കരിയറില്‍ ഉടനീളം നിരവധി തവണ പരിക്കിന്റെ പിടിയില്‍ അകപ്പെട്ട ഷൈന്‍ വാട്‌സണ്‍ ടെസ്റ്റില്‍ ഇതുവരെ 3,731 റണ്‍സും 75 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. നേരത്തെ ആഷസ് പരമ്പരയിലെ ദയനീയ തോല്‍വിക്ക് ശേഷമാണ് ഓസീസ് ടെസ്റ്റ് നായകന്‍ മൈക്കില്‍ ക്ലാര്‍ക്കും റോജേഴ്‌സനും വിരമിച്ചത്.

NO COMMENTS

LEAVE A REPLY