തലവേദന, വയറു വേദന, പുറം വേദന, ഉറക്കക്കുറവ് എന്നിങ്ങനെ പ്രവാസിയായി ജീവിക്കുന്ന ഒട്ടുമിക്ക മലയാളികളെയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങൾക്ക് ചെറിയ യോഗയിലൂടെ പരിഹാരം നേടാവുന്നതാണ്. ഇതിനു ദിവസേന 30 മിനിറ്റെങ്കിലും സമയം കണ്ടെത്തണമെന്ന് മാത്രം. പ്രതിദിന ആരോഗ്യ പ്രശ്നങ്ങളെ ഒരു പരിധി വരെ അകറ്റിനിര്‍ത്താന്‍ സഹായിക്കുന്ന ‘സിംപിള്‍’ യോഗാമുറക ൾ ഒന്ന് പരീക്ഷിച്ചു നോക്കൂ.
1. തലവേദന
തലവേദനയകറ്റാന്‍ ഏറെ ഉപകാരപ്രദമായ യോഗാസന. ഹൃദയ മിഡിപ്പ് മിതമാക്കും, മനസ്സ് ശാന്തമാകും, തലവേദന പമ്പ കടക്കും. രാത്രി ഉറക്ക കുറവുണ്ടെങ്കിലും ഈ യോഗാസന ചെയ്യാം. ചെയ്യേണ്ട വിധം : നിലത്ത് കിടന്ന് ശ്വാസം പുറത്തേക്ക് വിട്ട് കാല് ചുവരിലേക്ക് ഉയര്‍ത്തിവെക്കുക. പുറത്ത് താങ്ങ് വേണമെങ്കില്‍ തലയിണ വെക്കാം.
2.ഗ്യാസ് പ്രശ്നങ്ങള്‍ക്ക് പവന്മുക്താസന
ചെയ്യേണ്ട വിധം – കാലുകള്‍ ചേര്‍ത്തുവെച്ച് നിലത്ത് കിടക്കുക. ശ്വാസം പുറത്തുവിടുന്ന സമയത്ത് വലതുകാല്മുട്ട് കൈകള്‍ കൊണ്ട് പിടിച്ച് നെഞ്ചോട് ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുക. ശ്വാസം ഉള്ളിലേക്ക് പിടിച്ച് സാവധാനം പുറത്തേക്ക് വിടുക. തലയും നെഞ്ചും ഉയര്‍ത്തി താടി കാല്‍മുട്ടില്‍ മുട്ടിക്കുക. തല്‍സ്ഥിതിയില്‍ തുടര്‍ന്ന് ദീര്‍ഘ ശ്വാസമെടുത്ത് വിടുക. പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുന്ന സമയത്ത് ദീര്‍ഘ ശ്വാസമെടുത്ത് വിട്ട് കൈകള്‍ മുറുകെപിടിച്ച് നെഞ്ചില്‍ കൂടുതല്‍ മര്‍ദ്ദം നല്‍കുക. സാവാധാനത്തില്‍ കൈകള്‍ അയച്ച് റിലാക്സ് ചെയ്യുക. ഇടതുകാല് വെച്ചും പിന്നീട് രണ്ട് കാലുകളും വെച്ചും ഈ യോഗാമുറ ചെയ്യുക.
3.പുറവേദന അകറ്റാന്‍ ഉത്തനാസന
ദിവസം മുഴുവന്‍ കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്ന് പുറംവേദനക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവർക്ക് തീര്‍ച്ചയായും പുറം വേദന ഉണ്ടാകും. അത് പരിഹരിക്കുവാനായി അവര്‍ക്കുള്ളതാണ് ഈ യോഗാസന.
4. ഏകാഗ്രത കിട്ടുന്നില്ല? പരിഹാരം ബലാസന
ഈ യോഗാസന ചെയ്യുമ്പോള്‍ കണ്ണുകള്‍ അടച്ച് ശ്വാസം നന്നായി ഉള്ളിലേക്കെടുത്ത് പുറത്തേക്ക് വിടുക. പുരികള്ക്കിടയിലുള്ള ഇടത്തായിരിക്കണം നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കൈകള്‍ നീട്ടിവെയ്ക്കുമ്പോള് ചെവികളോട് ചേര്‍ത്തുവെക്കണം.
5. ഉറക്കകുറവ്
ഈ യോഗാമുറ ചെയ്യുമ്പോള്‍ ദീര്‍ഘ ശ്വാസമെടുത്ത് പുറത്തക്ക് വിടുക. ഇതേ പോസില്‍ പത്ത് തവണ ദീര്‍ഘമായി ഉച്ഛ്വസിക്കുക.