വിവാഹമോചന നികുതി വര്‍ധന: കോടതിയില്‍ നേരിടുമെന്ന് ലേബര്‍

0
807
Divorce wedding ring on dictionary
ആബട്ട് സര്‍ക്കാരിന്റെ വിവാഹമോചന നികുതി കോടതിയില്‍ നേരിടുമെന്ന് ലേബര്‍ പാര്‍ട്ടി. കോടതിയില്‍ വിവാഹമോചനക്കേസ് ഫയല്‍ ചെയ്യുന്നതിനുള്ള ഫീസ് കുത്തനെ വര്‍ധിപ്പിച്ച നടപടിക്കെതിരേയാണ് ലേബര്‍ പാര്‍ട്ടി കോടതിയെ സമീപിക്കുന്നത്. വിവാഹമോചനം ഫയല്‍ ചെയ്യുന്നതിനുള്ള ഫീസ് 845 ഡോളറില്‍നിന്ന് 1200 ഡോളറായി വര്‍ധിപ്പിച്ച് കഴിഞ്ഞമാസമാണ് അറ്റോര്‍ണി ജനറല്‍ ജോര്‍ജ് ബ്രാന്‍ഡിസ് നിയമഭേദഗതി കൊണ്ടുവന്നത്.
വിവാഹമോചന നികുതി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് സെനറ്റ് അംഗീകാരം നല്‍കിയിരുന്നില്ല. പാര്‍ലമെന്റിന്റെ മഞ്ഞുകാല അവധിസമയത്ത് സെനറ്റിന്റെ അനുമതിയില്ലാതെ നികുതി വര്‍ധിപ്പിക്കുകയാണെന്ന് ലേബര്‍ ആരോപിച്ചു.
2009 ല്‍ ഇത്തരത്തിലൊരു നീക്കം ലേബര്‍ പാര്‍ട്ടിയും നടത്തിയിരുന്നതായി ബ്രാന്‍ഡീസ് ആരോപിച്ചു. തിമിര ശസ്ത്രക്രിയയ്ക്കുള്ള സബ്‌സിഡി ആനുകൂല്യം വെട്ടിക്കുറയ്ക്കാന്‍ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന നിക്കോള റോക്‌സണും ശ്രമിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച വിവാഹമോചന ഫീസ് സംബന്ധിച്ച കേസ് ഫെഡറല്‍ കോടതി പരിഗണിച്ചിരുന്നു. തന്റെ വാദഗതികള്‍ തയാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന അറ്റോര്‍ണി ജനറലിന്റെ ആവശ്യം കോടതി അനുവദിച്ചിരുന്നു.

NO COMMENTS

LEAVE A REPLY