മയക്കുമരുന്ന് നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഇനി ജീവപര്യന്തം

0
925
സിഡ്നി : മയക്കുമരുന്നായ ഐസ് നിര്‍മാതാക്കള്‍ക്കും കൈവശം വയ്ക്കുന്നവര്‍ക്കും ഇനിമുതല്‍ ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുമെന്ന് ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുതുക്കിയ നിയമമനുസരിച്ച് 500 ഗ്രാമില്‍ കൂടുതല്‍ മയക്കുമരുന്ന് കൈവശം വയ്ക്കുന്നവര്‍ക്കും അവയുടെ നിര്‍മാതാക്കള്‍ക്കുമാണ് ഏറ്റവും കൂടിയ ശിക്ഷയായ ജീവപര്യന്തം തടവ് വിധിക്കുന്നത്.
ഐസ് നിര്‍മാതാക്കളെയും വിതരണക്കാരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നതാണ് സമൂഹം ആഗ്രഹിക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍ ഗബ്രിയേലി അപ്‌ടോണ്‍ പറഞ്ഞു. മറ്റുള്ളവരുടെ ദുരിതത്തില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നും ലാഭമുണ്ടാക്കുന്നവരെ നിയമപരമായി ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഇതിനുമുമ്പ് ലഭിച്ചിരുന്ന കൂടിയ ശിക്ഷ 20 വര്‍ഷം ജയില്‍വാസമായിരുന്നു. പുതുക്കിയ നിയമം നാളെമുതല്‍ പ്രാബല്യത്തില്‍ വരും.

NO COMMENTS

LEAVE A REPLY