ബജറ്റില്‍ നിരീക്ഷിച്ച വളര്‍ച്ചയാണ് ഇപ്പോഴുള്ളതെന്ന് ഹോക്കി

0
933
ഫെഡറല്‍ ബജറ്റില്‍ താന്‍ മുന്‍കൂട്ടി നിരീക്ഷിച്ചതിനു സമാനമാണ് ഇപ്പോഴുള്ള വളര്‍ച്ചാനിരക്കെന്ന് ട്രഷറര്‍ ജോ ഹോക്കി. ജൂണ്‍ ത്രൈമാസ കാലയളവില്‍ സമ്പദ്ഘടനയില്‍ 0.2 ശതമാനം വര്‍ധനവാണ് ദേശീയ കണക്കുകള്‍ നല്‍കുന്നത്. ഇപ്പോഴുള്ളതിന്റെ പകുതിയായിരുന്നു സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. വാര്‍ഷിക വളര്‍ച്ചാനിരക്ക് രണ്ടു ശതമാനവും.
അവശ്യസാധനങ്ങളുടെ വിലയില്‍ വന്‍ ഇടിവാണുണ്ടായത്. ഇതിനിടയിലാണ് സാമ്പദ്ഘടനയ്ക്ക് ഇത്രയും വളര്‍ച്ച കൈവരിക്കാനായതെന്ന് ഹോക്കി സിഡ്‌നിയില്‍ ഇന്നലെ വാര്‍ത്താലേഖകരോട് പറഞ്ഞു. പ്രതീക്ഷിച്ച വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ സാധിക്കാത്തതിന് നിരവധി കാരണങ്ങളുണ്ട്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് തുറമുഖങ്ങള്‍ അടച്ചിടേണ്ടിവന്നതിനാല്‍ ഇരുമ്പയിര് കയറ്റുമതിയില്‍ ഏഴുശതമാനം കുറവുണ്ടായി.
സാമ്പത്തിക മാന്ദ്യത്തിലേക്ക് സമ്പദ്ഘടന നീങ്ങിയതായി കാനഡ ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസ പാദത്തില്‍ 0.1 ശതമാനം വളര്‍ച്ച കൈവരിച്ചതായി ന്യൂസിലാന്‍ഡ് അവകാശപ്പെടുന്നു.

– See more at: http://australianmalayalee.com/NewsDetails.aspx?nid=1085&cid=32#sthash.5bmR9Urx.dpuf

NO COMMENTS

LEAVE A REPLY