പൗരത്വം റദ്ദാക്കല്‍: ഭേദഗതി നിര്‍ദേശങ്ങളുമായി പാര്‍ലമെന്ററി കമ്മിറ്റി

0
1076

സിഡ്നി : ഏറെ വിവാദം സൃഷ്ടിച്ച നിര്‍ദിഷ്ട പൗരത്വ നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശിച്ചേക്കും. പാര്‍ലമെന്റിന്റെ രഹസ്യന്വേഷണ, സുരക്ഷിതത്വ കമ്മിറ്റി ഇന്ന് ഫെഡറല്‍ സര്‍ക്കാരിന്റെ നിര്‍ദിഷ്ട പൗരത്വ നിയമത്തില്‍ മാറ്റം വരുത്താന്‍ നിര്‍ദേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ഇരട്ട പൗരത്വം റദ്ദാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച കമ്മിറ്റി ആവശ്യമായ ഭേദഗതികള്‍ നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. നിര്‍ദിഷ്ട ബില്‍ നന്നായല്ല തയാറാക്കിയതെന്നും ഇത് തിടുക്കത്തിലായെന്നും സിഡ്‌നി സര്‍വകലാശാലയിലെ ഭരണഘടനാ നിയമ വിദഗ്ധ ആന്‍ ട്വോമി പറഞ്ഞു.

പൗരത്വം സംബന്ധിച്ച പുതിയ നിയമത്തില്‍ അവ്യക്തതയുണ്ടെന്നും പ്രഫ. ട്വോമി പറഞ്ഞു. കോടതിയില്‍ നിയമത്തിന്റെ പഴുതിലൂടെ കുറ്റവാളിക്ക് രക്ഷപ്പെടാനാവുമെന്നും അവര്‍ പറഞ്ഞു. എന്തോ ചെയ്‌തെന്ന കാരണത്താല്‍ പാര്‍ലമെന്റ് പൗരത്വം റദ്ദാക്കി ഒരാളെ ശിക്ഷിക്കുന്നു. എന്നാല്‍ ഒരാളെ ശിക്ഷിക്കാനുള്ള അധികാരം കോടതികള്‍ക്കാണ്. എന്നാല്‍ ഇത് കോടതികളുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണ്.

NO COMMENTS

LEAVE A REPLY