തിരക്കഥ : സുഹാസിനി., സംവിധാനം : രേവതി. ചിത്രം ഒക്ടോബറിൽ

0
1186

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച രണ്ട് പെണ്‍മുഖങ്ങള്‍-രേവതിയും സുഹാസിനിയും-ക്യാമറയ്ക്ക് പിന്നില്‍ ഒന്നിക്കുന്നു. രേവതി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുഹാസിനിയാണ്. കങ്കണ രണാവത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത കാസ് ബാലിന്റെ ക്യൂന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണിത്. തന്റെ ആദ്യ തിരക്കഥാസരംഭത്തിന്റെ തിരക്കിലാണ് സുഹാസിനി. ഇംഗ്ലീഷ് ചിത്രമായ മിത്ര്; മൈ ഫ്രണ്ടിലൂടെ സംവിധാനരംഗത്തേയ്ക്ക് കടന്ന രേവതിയുടെ ആറാമത്തെ ചിത്രമായിരിക്കും ഇത്. ഹിന്ദിയിലെ ഫിര്‍ മിലേംഗ, മുംബൈ കട്ടിങ്, മലയാളത്തിലെ കേരള കഫേയിലെ മകള്‍ എന്നിവ സംവിധാനം ചെയ്ത രേവതി റെഡ് ബില്‍ഡിങ് വേര്‍ ദി സണ്‍ സെറ്റ്‌സ് എന്നൊരു ഇംഗ്ലീഷ് ഹൃസ്വചിത്രവും ഒരുക്കിയിരുന്നു.
റാണി മേഹ്‌റ എന്ന സാധാരണക്കാരിയായ പഞ്ചാബി പെണ്‍കുട്ടിയുടെ ജീവിത പോരാട്ടത്തിന്റെ കഥയാണ് ഹിന്ദി ചിത്രമായ ക്യൂന്‍ പറഞ്ഞത്. പത്രാസ് പോരെന്ന് പറഞ്ഞ് പ്രതിശ്രുതവരന്‍ ഉപേക്ഷിച്ച റാണി പാരിസിലെത്തുന്നതും ജീവിതത്തില്‍ ആത്മവിശ്വാസവും പുതിയ ഉള്‍ക്കാഴ്ചകളും ലഭിച്ച് മറ്റൊരാളായി തിരിച്ചെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒടുവില്‍ തന്റെ കുറ്റം ഏറ്റുപറഞ്ഞ് തിരിച്ചുവന്ന പ്രതിശ്രുത വരനായ വിജയ്ക്ക് വിവാഹ നിശ്ചയത്തിന്റെ സമയത്ത് അയാള്‍ സമ്മാനിച്ച വിവാഹമോതിരം റാണി തന്റേടത്തോടെ തിരിച്ചുകൊടുക്കുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്

NO COMMENTS

LEAVE A REPLY