ട്വന്റി 20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; യുവരാജും ഹര്‍ഭജനും ടീമിൽ തിരിച്ചെത്തി.

0
997

ന്യൂ ഡല്ഹി : ടി20 ലോകപ്പിനുളള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റനായി തുടരും. മുതിര്‍ന്ന താരങ്ങളായ യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും ടീമിലുണ്ട്. പവന്‍ നേഗിയാണ് ടീമിലെ പുതുമുഖം. രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, യുവരാജ്, രഹാനെ , ധോണി എന്നിവരാണ് ബാറ്റ്‌സ്മാന്‍മാര്‍. ജഡേജയും ഹര്‍ദ്ദിക്ക് പാണ്ഡ്യ എന്നിവരാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. സ്പിന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ അശ്വിനും ഹര്‍ഭജനും ഇടംപിടിച്ചപ്പോള്‍ ജസ്പ്രിത് ഭുംറ, ആശിഷ് നെഹ്‌റ, പവന്‍ നേഗി, മുഹമ്മദ് ഷമ്മി എന്നിവരാണ് പേസ് ബൗളര്‍മാര്‍.മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ മൂന്ന് വരെ ഇന്ത്യയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യ പാകിസ്താന്‍ അടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ്.

ഇന്ത്യന്‍ ടീം: രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, യുവരാജ് സിംഗ്, അജയ്ക്യ രഹാന, എംഎസ് ധോണി, ആര്‍ അശ്വിന്‍, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിംഗ്, ജസ്പ്രിത് ഭുംറ, ആശിഷ് നെഹ്‌റസ പാവാന്‍ നേഗി, മുഹമ്മദ് ഷമ്മി

NO COMMENTS

LEAVE A REPLY