ജീത്തു ജോസഫ്- പൃഥ്വീരാജ് കൂട്ടുകെട്ടില്‍ ‘ഊഴം’ഉടൻ ചിത്രീകരണം ആരംഭിക്കും.

0
990

മലയാളത്തില്‍ എക്കാലത്തേയും സൂപ്പര്‍ഹിറ്റായിരുന്ന ദൃശ്യം സിനിമയുടെ സംവിധായകന്‍ ജീത്തു ജോസഫ് വീണ്ടുമെത്തുന്നു. പൃഥ്വീരാജ് നായകനാകുന്ന പുതിയ ചിത്രം ഒരു ഫാമിലി ത്രില്ലറാണ്. ഊഴം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. ഇറ്റ്‌സ് ജസ്റ്റ് എ മാറ്റര്‍ ഓഫ് ടൈം എന്ന ടാഗ് ലൈനിലാണ് ചിത്രമെത്തുന്നത്.

ഫൈന്‍ ട്യൂണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സി ജോര്‍ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാംദത്ത് സൈനുദ്ദീനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍ ഈണം പകരുന്നു.

മെമ്മറീസിന് ശേഷം ജീത്തു ജോസഫും പൃഥ്വീരാജും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രീകരണം പുരോഗമിക്കുന്ന ജയിംസ് ആന്റ് ആലീസ്, ഡാര്‍വിന്റെ പരിണാമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഊഴത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

NO COMMENTS

LEAVE A REPLY