ഇന്ത്യ-ഓസീസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കെവിന്‍ ആന്‍ഡ്രൂസ്

0
843

സിഡ്നി : പ്രതിരോധ രംഗത്തെ ഇന്ത്യ-ഓസീസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ കാലങ്ങളായി നടക്കുന്നുണ്ടായിരുന്നു. ഇരു രാഷ്ട്രങ്ങളും സംയുക്തമായി നാവിക പ്രകടനം നടത്തും. ഓസിന്‍ഡെക്‌സ് എന്ന സംയുക്ത നാവിക പ്രകടനം ഈ മാസം അവസാനം ഇന്ത്യയില്‍ നടക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രി കെവിന്‍ ആന്‍ഡ്രൂസ്.

ഓസ്‌ട്രേലിയയില്‍നിന്നുള്ള ഒരു അന്‍സാക് യുദ്ധക്കപ്പല്‍, എണ്ണക്കപ്പല്‍, കോളിന്‍സ് അന്തര്‍വാഹിനികള്‍, 400 നാവിക സേനാംഗങ്ങള്‍ എന്നിവ സംയുക്ത നാവിക അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കും.

മന്ത്രിമാരും മറ്റു ഉദ്യോഗസ്ഥരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുമായി പ്രതിരോധമന്ത്രി ആന്‍ഡ്രൂസ് ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരവും നാവിക സ്വാതന്ത്ര്യവും തുടരുന്നതിനുള്ള താല്‍പര്യം ചര്‍ച്ചയില്‍ ഇരുരാഷ്ട്രങ്ങളും പങ്കുവച്ചു. ആഗോള വിഷയങ്ങളില്‍ സഹകരിക്കുന്നതിനും ഇന്ത്യയെ ഒരു പങ്കാളിയാക്കുന്നതിനുള്ള സാധ്യതയും ഇരുരാഷ്ട്രങ്ങളിലെയും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

പ്രതിരോധ രംഗത്ത് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും ഇന്ത്യയുമായി സ്വതന്ത്രവ്യാപാര കരാറിനാണ് ഫെഡറല്‍ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും ആന്‍ഡ്രൂസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY